English Blog – English for Kerala Syllabus

‘ഒരു കുട്ടിക്ക് അമ്പത് ഇംഗ്ലിഷ് പുസ്തകം’

പ്രിയപ്പെട്ടവരേ,

                           ഇംഗ്ലിഷ്  ഭാഷാ പഠനത്തിനായി വ്യത്യസ്തമായ ഒരു
ആശയവുമായി മുന്നിട്ടിറങ്ങുകയും വിജയിക്കുകയും ചെയ്ത മലപ്പുറം ജില്ലയിലെ
കൊളത്തൂര്‍ നാഷണല്‍ സ്കൂളിന്റെ തനത് പ്രവര്‍ത്തനം പരിചയപ്പെടുത്തുകയാണ് ഈ
പോസ്റ്റിലൂടെ…‘ഒരു കുട്ടിക്ക് അമ്പത് ഇംഗ്ലിഷ് പുസ്തകം’ എന്ന ഈ പദ്ധതി വഴി
എട്ടാം ക്ലാസിലെ ഒരു കുട്ടി പത്താം ക്ലാസ് എത്തുമ്പോഴേക്കും 150 
പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാവും. 2012 ജൂലൈ 28 നു തുടങ്ങിയ ഈ
പദ്ധതിക്കായി രണ്ടായിരത്തോളം പുസ്തകങ്ങളാണ്  അവര്‍ സമൂഹത്തിന്റെ
സഹകരണത്തോടെ പുതുതായി വാങ്ങിയത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും
മാതൃകയാക്കാവുന്ന ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സ്കൂളിലെ
ഇംഗ്ലിഷ് അധ്യാപകര്‍ പ്രത്യേകിച്ചു രാംദാസ് എന്ന ഇംഗ്ലിഷ് അദ്ധ്യാപകന്‍
ആണ്.
                          പോസ്റ്റ്‌ വായിക്കുന്നതോടൊപ്പം താഴെ
ചേര്‍ത്തിരിക്കുന്ന ഉദ്ഘാടന സമയത്തെ അവരുടെ ക്ഷണക്കത്തും പദ്ധതി
സംബന്ധിച്ചു പത്രങ്ങളില്‍ വന്ന വാര്‍ത്തയും ശ്രദ്ധയോടെ വായിക്കുമല്ലോ…
                         സംസ്ഥാനം ഒട്ടാകെയുള്ള ഞങ്ങള്‍ ഇംഗ്ലീഷ്
അദ്ധ്യാപകര്‍ക്കും ഇംഗ്ലിഷ് ക്ലബ് അംഗങ്ങള്‍ക്കും മാതൃകയായ ഈ പ്രോജെക്റ്റ്‌
വിഭാവന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത നിങ്ങള്‍ക്ക് എല്ലാവരുടെയും
പേരില്‍ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു…
INVITATION LETTER

A Dream Come True
–‘the first of its kind in the state’.
To
…………………………………………………………………
Dear
Sir,
Please be with us on the occasion of
the inauguration ceremony of our
novel project 
“A Dream Come True” –‘the first of its kind in the state’.
This project envisages accelerating the pace of English language learning by providing pupil
friendly English books in the class rooms with plenty of scope for a variety of
curriculum related discourses and other extended activities.
The project involves providing 50
ENGLISH BOOKS FOR EACH PUPIL
in standards 8, 9
&10 and it ensures, with the constant support of the English teachers, that
each pupil reads a minimum of 50 English
books
on completion of an academic year.
The books are carefully selected by our English teachers so that
the level of language and the content are suitable to help us improve our
reading skill and enhance our passion in the language and literature.
The project is ‘the
first of its kind in the state’

as it is a collective effort of our parents,
teachers, alumni, school management, well-wishers and a few reputed commercial
organizations.
We feel that such a project will significantly help us learn
English language in a more enjoyable way. We do feel proud of our teachers who
dreamed this project and made it a reality.
So, we request your esteemed presence while our Honorable MLA. MR. Ahammed Kabeer inaugurates the
Book Kit distribution
and the English Club Activities of our school on 28th July, 2012 at 9.30 AM at National High School,
Kolathur.
Thanking you,
Yours respectfully,
Isha, ( 8 K )
Secretary of English
Club-2012
, NHS, Kolathur

INAUGURATION

ഹൃദയം നിറഞ്ഞ നന്ദി… ഇംഗ്ലിഷ് ഫോര്‍ കേരള സിലബസ് സെപ്റ്റംബര്‍ മൂന്നാം തീയതി ഒരു വയസ് തികച്ചു …

പ്രിയപ്പെട്ടവരേ ,

                  കഴിഞ്ഞ വര്‍ഷം ( 2011 ) സെപ്റ്റംബര്‍ മൂന്നാം തീയതി
രാവിലെയാണ്  ഈ ബ്ലോഗിന്  തുടക്കം കുറിച്ചത്… സെപ്റ്റംബര്‍ അഞ്ച് 
അദ്ധ്യാപക ദിനത്തില്‍ കേരള സിലബസ് പിന്തുടരുന്ന ഇംഗ്ലിഷ് അദ്ധ്യാപക
വിദ്യാര്‍ഥി ലോകത്തിന്  ഉപകാരപ്പെടുന്ന ഓഡിയോ, വീഡിയോ,
എഴുത്തുകാരെ സംബന്ധിച്ച വിവരങ്ങള്‍, ഗ്രാമര്‍ പഠനത്തിനുതകുന്ന വിഭവങ്ങള്‍
, പ്രധാനപ്പെട്ട വിദ്യാഭ്യാസ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകള്‍ എന്നിങ്ങനെ
അനേകം വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്നതായിരുന്നു ഉദ്ദേശം.                  ബ്ലോഗ്‌ തുടങ്ങുന്നതില്‍ സഹായിച്ചത് കോട്ടയം
ജില്ലയിലെ കണമല സാന്തോം സ്കൂളിലെ മലയാളം അദ്ധ്യാപകനും ഐ. ടി.
അദ്ധ്യാപനത്തില്‍ തല്പരനുമായ ജിം ജോ സര്‍ ആണ്.  “ഒരു ബ്ലോഗ്‌ തുടങ്ങാന്‍
വളരെ എളുപ്പമാണ് . പക്ഷെ അത് നിരന്തരം അപ് ഡേയ്റ്റ് ചെയ്യമെന്നുണ്ടെങ്കില്‍
മാത്രമേ തുടങ്ങാവൂ ”  എന്ന് അന്ന് അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ഇന്നും എന്റെ
മനസിലുണ്ട്. പിന്നീട് കാര്യമായ പ്രതികരണമോ പ്രോത്സാഹനമോ ഉണ്ടാകുന്നില്ല
എന്ന എന്റെ പരാതി കണ്ട അദ്ദേഹം “
നിരാശനാകരുത്…. ഉരുട്ടി വായിലിട്ടുകൊടുത്താല്‍ അപ്പാടെ വിഴുങ്ങി
ഉപ്പില്ലെന്നുപറയുന്നവനാ മലയാളി….ഒന്നും പ്രതീക്ഷിക്കണ്ട. കമന്റ്സ്
പോലും…. സേവിക്കുക… അതുമാത്രമാവണം ലക്ഷ്യം… ഡൈവോഴ്സ് നോട്ടീസ്
പിന്നാലെ
എത്തിക്കോളും ” എന്ന് കമന്റ് ചെയ്ത് പ്രോത്സാഹിപ്പിച്ചു. ബ്ലോഗിന്റെ ഹോം
പെയ്ജിലെ ചിത്രവും അദ്ദേഹത്തിന്റെ സംഭാവനയാണ്.                   ബ്ലോഗിലേയ്ക്ക് പലപ്പോഴായി പഠന വിഭവങ്ങള്‍ അയച്ചു
തന്ന മാത്യു  മുള്ളംചിറ , തങ്കച്ചന്‍ കെ. എം. കുളപ്പള്ളില്‍ , അബ്ദുല്‍
അത്തിഫ് ഹമീദ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. നേരിട്ടും ഫോണ്‍ , ഈ
മെയില്‍ എന്നിവ വഴിയും  പിന്തുണ അറിയിച്ച നൂറുകണക്കായ അധ്യാപകരെയും
വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും വ്യക്തിപരമായ നന്ദി അറിയിക്കുന്നു.             തുടക്കം മുതല്‍ പിന്തുണ തന്ന ‘ഹിന്ദി മന്ത്രണ്‍ സഭ കൊട്ടാരക്കര’ ,
‘ഇംഗ്ലിഷ്  ഫോര്‍ കോമണ്‍ മാന്‍’ നടത്തുന്ന പ്രദീപ്‌ സര്‍ തുടങ്ങി
അനേകരെ നന്ദിയോടെ ഓര്‍ക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സംബന്ധമായ 
ഏറ്റവും പ്രധാനപ്പെട്ട ബ്ലോഗായ ‘മാത്സ് ബ്ലോഗിന്റെ’ അണിയറ ശില്പികളായ ഹരി ,

നിസാര്‍ എന്നീ അദ്ധ്യാപകരോടുള്ള പ്രത്യേകം നന്ദിയും കടപ്പാടും
രേഖപ്പെടുത്താതെ ഇത് പൂര്‍ണ്ണമാവില്ല. പേരെടുത്തു പറഞ്ഞില്ലെങ്കിലും
മറ്റനേകം മുഖങ്ങള്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും ഒറ്റ വാക്കില്‍
നന്ദി………….


              ആദ്യ മാസങ്ങളില്‍ ഞാനും എന്റെ അദ്ധ്യാപക വിദ്യാര്‍ഥി
സുഹൃത്തുക്കളും മാത്രം സന്ദര്‍ശിച്ചിരുന്ന അവസ്ഥയില്‍ നിന്ന്  ബ്ലോഗ്‌ ഏറെ
വളര്‍ന്നിരിക്കുന്നു. 

മാര്‍ച്ച്  23 – നു സന്ദര്‍ശനങ്ങള്‍ 10000 കടന്നപ്പോള്‍        എട്ട്, ഒന്‍പത് , പത്ത് ക്ലാസുകള്‍ക്ക് മാത്രമായി
തുടങ്ങി പിന്നീടത്‌ ഹയര്‍ സെക്കന്ററി, യു.പി.
വിഭാഗങ്ങളിലേയ്ക്കും വളര്‍ന്നു. ദിവസവും ശരാശരി 4000 –  5000 സന്ദര്‍ശങ്ങള്‍ എന്നതാണ്  ഈ ഓണ പരീക്ഷക്ക്‌ മുമ്പ് വരെയുള്ള അവസ്ഥ. 

            ഓണ അവധിയുടെ ആലസ്യം വിട്ടുണരുമ്പോള്‍ ഇന്നത്തെ അവസ്ഥ ഇങ്ങനെ ….

    ബ്ലോഗ്‌
അദ്ധ്യാപക വിദ്യാര്‍ഥി ലോകത്തിന് പ്രയോജനപ്പെടുന്നു എന്നത് ആഹ്ലാദം
പ്രദാനം ചെയ്യുന്നുവെങ്കിലും ഉത്തരവാദിത്വം കൂടുന്നു എന്നത് ചിലപ്പോഴെങ്കിലും ഭയം
ജനിപ്പിക്കുന്നു.  കുടുംബത്തിന്റെ പിന്തുണയില്‍ വിശ്വസിച്ചും ഇത് വരെ വഴി
നടത്തിയ ഈശ്വരനില്‍ ശരണം പ്രാപിച്ചും മുന്നോട്ടു പോകുന്നു….ഏവരുടെയും സഹകരണം ഇനിയുള്ള നാളുകളിലും പ്രതീക്ഷിച്ചു കൊണ്ട് , പ്രത്യേകിച്ച് സഹബ്ലോഗര്‍മാരെ പ്രതീക്ഷിച്ചു കൊണ്ട്…..


സ്നേഹത്തോടെ
രാജീവ് സര്‍

Noon Feeding Software

            Sudheer Kumar T. K., Headmaster, K C A L P School, Eramangalam, Balussery , Kozhikode has prepared a worksheet in Excel which will help the Noon Feeding Committee to plan
the Noon feeding items.  If we enter the number of students fed and the
amount spent for noon feeding we will get the unspent amount for
utilisation.  Thus we can improve the menu for the following days with milk, egg or
other items.
Please try this and share if it is
useful.

Students < 150      click here
Students 151 – 500  click here
Students 500           click here

For doubts Contact
Sudheer Kumar T K
Headmaster, 


K C A L P School, Eramangalam,,


Balussery Sub District, Kozhikode


Phone- 9495050552


E mail id- 

sudeeeertk@gmail.com

How FBI DNS Changer Shutdown Might Break Your Internet and What To Do About It

   ജൂലൈ 9 ന് എഫ്.ബി ഐ. ഡി.എൻ.എസ്. സെർവർ ചെയ്ഞ്ചർ ഷട്ട് ഡൗൺ
പ്രഖ്യാപിച്ചിരിക്കുകയാനല്ലോ.
എഫ്. ബി. ഐ. ഇത് സംബന്ധിച്ചു
പുറത്തിറക്കിയ ഹെല്പ് ഫയലും
അതോടൊപ്പം ഇന്റെനെറ്റ് പരതിയപ്പോൾ ലഭിച്ച ഒരു പോസ്റ്റും അതേപടി പീ.ഡി.എഫ്. ആയി നല്‍കുന്നു.  . വളരെ ലളിതമായ ഭാഷയില്‍ പ്രശ്നവും
പരിഹാരവും നിര്‍ദ്ടെസിക്കുന്നുണ്ട് അവര്‍. ലിനക്സ് സിസ്റ്റങ്ങളെ
ബാധിച്ചിട്ടുണ്ടാവാമെന്നും ഇല്ലെന്നും രണ്ടു പക്ഷം ഉണ്ട്.
                   എന്തായാലും ഇതു ഉപകാരപ്പെടും… കാരണം സ്കൂളില്‍ ലിനക്സ് ആണെങ്കിലും
ബഹുഭൂരിപക്ഷം അധ്യാപകരുടെയും വീട്ടില്‍ വിന്‍ഡോസ് ആണല്ലോ !!!!!


സ്നേഹപൂര്‍വ്വം
രാജീവ്
Click below to Download

Why so many visitors from other countries !!!

പ്രിയപ്പെട്ട ബ്ലോഗര്‍മാരെ,
                               15000 അടുത്ത്  സന്ദര്‍ശനങ്ങള്‍ ഉള്ള ഇംഗ്ലിഷ്  ബ്ലോഗില്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് എത്രയൊക്കെ ആളുകള്‍
സന്ദര്‍ശിച്ചു എന്ന് പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇന്ത്യയില്‍
നിന്നും 12000 മിച്ചം മാത്രമേ ഉള്ളുവെന്നും ബാക്കി താഴെ ചിത്രത്തില്‍
തന്നിരിക്കുന്ന പോലെ  U.A.E. (760), U.S.A. (620), China (219), Russia (101), Saudi Arabia (62), Germany (61), Ireland 51), Israel (50), Romania (46) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് എന്നതാണ്.
കേരളത്തിലെ ഒരു ബ്ലോഗില്‍ റോമാനിയായ്ക്കും ചൈനയ്ക്കും റഷ്യക്കും
മറ്റുമൊക്കെ എന്തെ ഇത്ര താല്പര്യം? ബ്ലോഗില്‍ ആരോ ചെയ്ത കമന്റ് എന്ന
പേരില്‍ മെയില്‍ നോട്ടിഫിക്കേഷന്‍ വരുന്നു.പക്ഷെ ബ്ലോഗ്‌ ചെക്ക് ചെയ്‌താല്‍
അങ്ങനൊരു കമന്റ് ഇല്ലേ ഇല്ല ! മറ്റു ബ്ലോഗുകളും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നുണ്ടാവണം… ആരും
ഇത്തരത്തില്‍ വെളുപ്പെടുത്തിക്കണ്ടിട്ടില്ല. കൂടുതല്‍ അറിയാവുന്നവര്‍
കമന്റ് ആയോ മെയില്‍ ആയോ ഒരു വിശദീകരണം തരണമെന്ന് അപേക്ഷിക്കുന്നു.

Blog Calendar
March 2017
S M T W T F S
« Nov    
 1234
567891011
12131415161718
19202122232425
262728293031  
Archives
Contact us
If you have any questions you can ask it here and it will be answered without much delay.
You can also send emails using this id: rajeevjosephkk@gmail.com

Rajeev Joseph
H.S.A. English & NCC Officer
St. Thomas HSS, Erumely, Kottayam
Ph.: 98477 38356
Copy Protected by Chetan's WP-Copyprotect.